പലതരത്തിലുള്ള ലോക റെക്കോർഡുകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും നീളം ഉള്ള നാക്കിന്റെ ഉടമയായ നായ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് യുഎസിലുള്ള സോയി.
ലാബ്രഡോർ ജർമ്മൻ ഷെപ്പേർഡ് മിക്സ് ഇനമായ സോയി എന്ന നായയാണ് ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും നീളം കൂടിയ നാവുള്ള നായ എന്ന റെക്കോർഡ് സ്വന്തമാക്കിയത്. നേരത്തെ ബീസ്ബീ എന്ന നായയുടെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡ് ആണ് സോയി സ്വന്തമാക്കിയത്. യുഎസിലുള്ള സാഡി, ഡ്രൂവില്യംസ് എന്നിവരാണ് സോയിയുടെ ഉടമസ്ഥർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക