ശിവകാര്ത്തികേയൻ ചിത്രം ‘മാവീരന്റെ’ ഓഡിയോ ലോഞ്ച് ജൂലൈ രണ്ടിന് നടക്കുമെന്ന് റിപ്പോര്‍ട്ട്. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ഓഡിയോ ലോഞ്ച് വിപുലമായ രീതിയില്‍ സായ്റാം എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുമെന്നാണ് റിപ്പോർട്ട്.
ചിത്രം തമിഴ്നാട്ടില്‍ വിതരണം ചെയ്യുക ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജിയാന്റ് മൂവീസ് ആണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്ന് ശിവകാര്ത്തികേയൻ നേരത്തെ അറിയിച്ചിരുന്നു.
‘മാവീരൻ’ ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്ത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക