കോവിഡ് നെഗറ്റീവ് ആയ ശേഷവും ആരോഗ്യപ്രശ്നങ്ങൾ തുടരുന്നവരിൽ നാഡീവ്യൂഹ തകരാർ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. നാഡീവ്യൂഹ കോശങ്ങളായ ന്യൂറോണുകളെ വൈറസ് പ്രതികൂലമായി ബാധിക്കുന്നതാണ് ഇതിന് കാരണം. കൊറോണ വൈറസ് ബാധയെ തുടർന്ന് ന്യൂറോൺ സർക്യൂട്ടുകൾക്ക് അസാധാരണമായ മാറ്റങ്ങളുണ്ടാകാം.
മരണാനന്തര അവയവദാനം; സമ്മതപത്രം നൽകാനുൾപ്പെടെ കെ സോട്ടോ സൈറ്റ്
അടുക്കളയിലേക്കും ശുചിമുറിയിലേക്കുമുള്ള ബൾബുകളുടെ ഇലക്ട്രിക് വയർ തമ്മിൽ കൂട്ടുപിണഞ്ഞു പോകുന്നതുപോലെ ഒരു സ്വിച്ചിട്ടാൽ രണ്ടും കത്തുകയോ രണ്ടും കത്താതിരിക്കുകയോ ചെയ്യാമെന്ന സ്ഥിതി വരാം. അതായത് തലച്ചോർ നിർദ്ദേശിക്കുന്ന പ്രവർത്തനത്തിനൊപ്പം മറ്റൊന്നു കൂടി നടക്കാനുള്ള സാധ്യത.
കോവിഡ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ദീർഘകാലമായി തുടരുന്നവരുടെ തലച്ചോറിൽ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക