യുഎഇയിൽ 26ന് മധ്യവേനൽ അവധി തുടങ്ങാനിരിക്കുകയാണ്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ മൂന്നിരട്ടിയാക്കി. പ്രവാസികൾ കുടുംബമായി നാട്ടിൽ പോകുന്നതിനാൽ വിമാനങ്ങളിൽ ഏതാനും സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.
ആധാർ നമ്പർ നൽകിയും ഗൂഗിൾ പേ വഴി യുപിഐ അക്കൗണ്ട് ഉണ്ടാക്കാം
അതിനിടെ നിരക്കും വർധിപ്പിച്ചു. വിദേശ എയർലൈൻുകളെല്ലാം വർദ്ധനയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണ്.
കേരളത്തിലേക്ക് കഴിഞ്ഞമാസം 12,000 രൂപയ്ക്ക് വരെ കിട്ടിയിരുന്ന വൺവേ ടിക്കറ്റ് അവധി തുടങ്ങുന്നതോടെ 35,000 രൂപയ്ക്ക് മുകളിലാകും. അതേസമയം 26ന് നാട്ടിലേക്ക് പോകുവാൻ ഇപ്പോൾ ടിക്കറ്റ് എടുക്കുകയാണെങ്കിൽ നാല് പേരടങ്ങുന്ന കുടുംബത്തിന് കുറഞ്ഞത് ഒന്നരലക്ഷം രൂപവരെ വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക