ഇടിയപ്പം തയ്യാറാക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ നല്ല മൃദുവായ ഇടിയപ്പം തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍ ഇവയാണ്.
അരിപ്പൊടി – 2 കപ്പ് ,അല്പം നെയ്യ് , ഉപ്പ് – പാകത്തിന് , തിളപ്പിച്ച വെള്ളം- 1 കപ്പ്.
തയ്യാറാക്കുന്ന വിധം അറിയാം.
അരിപ്പൊടി നന്നായി പൊടിച്ചെടുക്കണം. ഇതിലേക്ക് നന്നായി തിളപ്പിച്ച വെള്ളം നല്ലതുപോലെ ചേര്‍ക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂണ്‍ നെയ്യും ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കുക.
നന്നായി കുഴച്ച മാവ് സേവക നാഴിയിലേക്ക് നിറച്ച് ഇത് ഒരു ഇടിയപ്പത്തട്ടില്‍ തേങ്ങ ഇട്ട് അതിലേക്ക് ചുറ്റി ഇടുക. പത്ത് പതിനഞ്ച് മിനിറ്റ് ആവിയില്‍ വേവിച്ച് എടുത്ത് ഉപയോഗിക്കാവുന്നതാണ്.
മാവില്‍ നെയ്യ് ചേര്‍ക്കുന്നതും നല്ലതുപോലെ തിളച്ച വെള്ളം ഒഴിക്കുന്നതും ഇടിയപ്പത്തിന്റെ മാവ് സോഫ്റ്റ് ആവുന്നതിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക