കരൺ ജോഹർ ചിത്രത്തിലൂടെ ബോളിവുഡിൽ വീണ്ടും തിളങ്ങാൻ പൃഥ്വിരാജ്. കാജോളിന്റെ നായകനായാണ് പൃഥ്വിരാജ് എത്തുന്നത്. സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം ഖാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
പ്രഭാസ് ചിത്രം ആദിപുരുഷ് ഐമാക്സ് റിലീസ് ചെയ്യില്ല; ചിത്രം 16ന് എത്തും
കശ്മീർ തീവ്രവാദത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും കരണിന്റേത്. അക്ഷയ്കുമാറും ജാക്കി ഷറോഫും അഭിനയിക്കുന്ന ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന സിനിമയിൽ നിലവിൽ അഭിനയിക്കുകയാണ് പൃഥ്വിരാജ്.
അതേസമയം, മലയാള സിനിമകളും പൃഥ്വിരാജിന്റെതായി പുറത്തിറങ്ങാനിരിക്കുന്നുണ്ട്. മാത്രമല്ല ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ പൃഥ്വിരാജ് എന്ന സംവിധായകന്റെ കയ്യൊപ്പാകാൻ കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക