നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം മലയാളികൾക്ക് സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. അഹാനയുടെ വ്ളോഗുകൾ പലപ്പോഴും വൈറലാവാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ കൊണ്ട് ആരാധകര്‍ക്കിടയിലെ ചര്‍ച്ചയാകാറുമുണ്ട് ഈ ചിത്രങ്ങള്‍.
ഇപ്പോഴിത അഹാനയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നാലെയാണ് ആരാധകർ.
ചുവന്ന അനാർക്കലി ഡ്രെസ്സിൽ അതി സുന്ദരിയായാണ് ഇത്തവണ അഹാന എത്തിയിരിക്കുന്നത്.
താരത്തിന്റെ ഇൻസ്റ്റഗ്രാം റീൽസെല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക