ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന ആദ്യ മലയാളം വെബ് സീരീസ് കേരള ക്രൈം ഫയൽസിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റൂത്ത് പി ജോണിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. സ്വപ്ന എന്ന കഥാപാത്രത്തെയാണ് റൂത്ത് അവതരിപ്പിക്കുന്നത്.
ജൂൺ 23 മുതൽ സീരീസ് സ്ട്രീമിങ് തുടങ്ങും. ഒരു സെക്സ് വർക്കറിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണമാണ് സീരീസിന്റെ പ്രമേയം. അഹമ്മദ് കബീർ ആണ് ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകനാണ് അഹമ്മദ് കബീര്‍.
ആഷിഖ് അയ്മര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിതിന് സ്റ്റാനിസ്ലസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക