കോഴിക്കോട്: ‘കാന്താര’ സിനിമയിലെ വരാഹരൂപം പകർപ്പവകാശ കേസുമായി ബന്ധപ്പെട്ട് സംഗീതസംവിധായകൻ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി കോടതി നിർദ്ദേശം. പകർപ്പവകാശം ലംഘിച്ചാണ് വരാഹരൂപം എന്ന ഗാനം ഉൾപ്പെടുത്തിയതെന്നാണ് ആരോപണം.
16,17 തീയതികളിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ സംഗീത സംവിധായകൻ അജനീഷ് ലോകനാഥിനോടാണ് ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിർദേശിച്ചത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കാനും കോടതി നിർദേശിച്ചു. കപ്പ ടി.വിക്കുവേണ്ടി തൈക്കൂടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം എന്ന ഗാനത്തിന്റെ പകർപ്പാണ് വരാഹരൂപം എന്ന ഗാനം. പാടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക