നൃത്തത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് സ്വാസിക. ഇതിനോടകം തന്നെ 40ഓളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ സ്വാസിക അവതരിപ്പിച്ചിട്ടുണ്ട്.
സിനിമാ രംഗത്ത് സജീവമാണെങ്കിലും ഇപ്പോഴും വിവിധ ടെലിവിഷന്‍ ഷോകളുടെ അവതാരകയായി സ്വാസിക എത്താറുണ്ട്.
വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം സ്വാസിക നേടിയിരുന്നു.
ഇട്ടിമാണിയിലെ അഭിനയത്തിന് രാമുകര്യാട്ട് പുരസ്കാരവും സീത എന്ന സീരിയലിലെ അഭിനയത്തിന് അടൂര്‍ ഭാസി ടെലിവിഷന്‍ പുരസ്കാരം താരം സ്വന്തമാക്കി.
സ്വാസികയുടെ അടുത്തിടെ പുറത്തിറങ്ങിയ ചതുരം എന്ന ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഗ്ലാമറസ് റോളില്‍ പ്രത്യക്ഷപ്പെട്ടാണ് സ്വാസിക ആരാധകരെ ഞെട്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക