മുട്ട ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഓംലെറ്റാക്കിയും പൊരിച്ചും എല്ലാം നമ്മളെല്ലാം മുട്ട കഴിക്കാറുമുണ്ട്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ട ഒരു അത്ഭുതങ്ങളുടെ കലവറയാണ് എന്ന് തന്നെ പറയാം. പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ട കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
മുട്ടയിൽ കുറഞ്ഞ അളവിൽ കലോറി അടങ്ങിയിരിക്കുന്നു എന്നതും ശരീരം ഉല്പാദിപ്പിക്കാത്ത 9തരം അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു എന്നതും മുട്ടയുടെ പ്രത്യേകതയാണ്. വിറ്റാമിനുകളുടെ സാന്നിധ്യം മുട്ടയിൽ വളരെയധികം കൂടുതലാണ്. മുട്ടയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് ഒമേഗ 3 നമ്മുടെ തലച്ചോറിന്റെ വളർച്ചയെ വളരെയധികം സഹായിക്കുന്നുണ്ട്. മുട്ടയിൽ അടങ്ങിയ മിനിസ്റ്റഡുകൾ മുടി വളർച്ചയ്ക്കും വളരെ നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക