വിഷാദത്തിന് പല കാരണങ്ങളാണ് പറയുന്നത്. ജീവിതത്തില്‍ നമ്മള് കടന്നുപോകേണ്ടി വരുന്ന ചില സാഹചര്യങ്ങളും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമെല്ലാം നമ്മളെ സ്വാധീനിക്കുന്ന രീതി വിഷാദത്തിന് കാരണമാകുന്നുണ്ട്.
അതു പോലെ നമ്മുടെ ജീവിത ശൈലിയും വിഷാദത്തിന് ഇടയാക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും ഏതെങ്കിലും രീതിയില്‍ വ്യായാമം ചെയ്യുന്നവരില്‍ വിഷാദത്തിന്റെ തോത് കുറയുമെന്നാണ് കണ്ടെത്തല്‍.
അതുപോലെ നമ്മള് കഴിക്കുന്ന ഭക്ഷണവും നമ്മളെ സന്തോഷവാന്മാരാക്കാന്‍ സഹായിക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. അത് ശരീരത്തിന് ഹൃദ്രോഗം, കൊളസ്ട്രോള്‍ തുടങ്ങി പല രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയുമെങ്കിലും നിത്യഭക്ഷണത്തില്‍ അത് പലര്‍ക്കും ഒഴിവാക്കാന്‍ സാധിക്കാറില്ല.
എന്നാല്‍ ദിവസവും ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നവരില്‍ വിഷാദ രോഗത്തിന് സാധ്യത വര്‍ദ്ധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സര്‍വകലാശാലയിലെ സെന്റ് ലൂയിസ് സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് വറുത്ത ഭക്ഷണവും വിഷാദരോഗവും തന്നിലുള്ള ബന്ധത്തെക്കുറിച്ചുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. 1,40,728 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ പഠനം നടത്തിയത്.ഇത്തരം ഭക്ഷണം നിത്യവും ഉപയോഗിക്കുന്നത് വിഷാദരോഗ സാധ്യത ഏഴ് ശതമാനവും ഉത്കണ്ഠ സാധ്യത 12 ശതമാനവും വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. വറുത്ത ഭക്ഷണങ്ങളിലെ അക്രിലാമൈഡ് എന്ന രാസസംയുക്തമാണ് ഇവിടെ നമ്മുടെ മാനസികാവസ്ഥയെ സ്വീധീനിക്കുന്നത്.
സ്റ്റാര്‍ച്ച് കൂടുതല്‍ അടങ്ങിയ ഉരുളക്കിഴങ്ങ് പോലുള്ള ഭക്ഷണം വറുക്കുമ്പോഴോ ഉയര്‍ന്ന താപനിലയില്‍ ബേക്ക് ചെയ്യുമ്പോഴോ ആണ് അക്രിലാമൈഡ് രൂപപ്പെടുന്നത്. അക്രിലാമൈഡ് നാഡീവ്യൂഹങ്ങളില്‍ നീര്ക്കെട്ടുണ്ടാക്കുന്നതും ലിപിഡ് ചയാപചയം തകരാറിലാക്കുന്നതും മാനസികാരോഗ്യത്തെ വിപരീതമായി ബാധിക്കുന്നു. 12 ആഴ്ചകളില്‍ ശരീരത്തിലെ നീര്‍ക്കെട്ട് കുറയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പിന്തുടരുന്നത് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് 2017ല്‍ പുറത്തു വന്ന മറ്റൊരു ഗവേഷണ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു.
ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ട് ഡോപമൈന്‍ ഹോര്‍മോണിനെ കുറയ്ക്കുന്നതും തലച്ചോറിലെ ചില കേന്ദ്രങ്ങളെ മരവിപ്പിക്കുന്നതും മാനസികാരോഗ്യത്തിന് വിപരീതമായി ബാധിക്കുന്നു. കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായകമായ ഫൈബറോ ഫൈറ്റോന്യൂട്രിയന്റുകളോ വറുത്ത ഭക്ഷണങ്ങളില്‍ ഇല്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നിത്യവും കഴിക്കുന്നത് നമ്മുടെ മാനസികാരോഗ്യത്തിന് നല്ലതെന്നും ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക