കീർത്തി സുരേഷിൻറെ ഏറ്റവും ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘ഭോലാ ശങ്കർ’. ചിരഞ്ജീവിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. ‘ഷാഡോ’ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് ‘ഭോലാ ശങ്കര്‍’.
ഇപ്പോഴിതാ ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ടീസർ ഉടൻ പുറത്തിറങ്ങുമെന്നും കീർത്തി കുറിച്ചു.
അജിത്ത് നായകനായ ഹിറ്റ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’.
ഡൂഡ്ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക