മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പ്രശസ്ത നടൻ പൂജപ്പുര രവിയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ പൂജപ്പുര രവിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പോസ്റ്റിട്ടത്. പൂജപ്പുര രവിയുമായി വർഷങ്ങളായുള്ള അടുപ്പമാണെന്നും സ്വാഭാവിക അഭിനയം കൊണ്ട് പലതലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടനായിരുന്നു അദ്ദേഹം എന്നും രവി ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ നേരുന്നു എന്നും മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
“വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി എനിക്കുണ്ടായിരുന്നത്. അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു അദ്ദേഹം. നാലായിരത്തോളം നാടകങ്ങളിലൂടെ, എണ്ണൂറിൽപ്പരം സിനിമകളിലൂടെ, ലക്ഷക്കണക്കിന് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രതിഭ. മലയാളം എന്നെന്നും ഓർക്കുന്ന ഒട്ടനവധി സിനിമകളിൽ അദ്ദേഹത്തോടെപ്പം അഭിനയിക്കാൻ സാധിച്ചു. രവിച്ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ”
പ്രതികരിക്കാൻ ഇവിടെ എഴുതുക