കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂരില്‍ മുഴപ്പിലങ്ങാട് മൂന്നാംക്ലാസുകാരിയെ മൂന്നു തെരുവുനായകള്‍ ചേർന്ന് ആക്രമിച്ചു.
കുട്ടിയുടെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്നുകാരനായ നിഹാല്‍ തെരുവു നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചായത്തില്‍ തന്നെയാണ് വീണ്ടും ആക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക