പത്ത് റെയിൽവേ സ്റ്റേഷനുകളിൽ പാഴ്സൽ സംവിധാനം പുനരാരംഭിക്കുവാൻ തീരുമാനിച്ചു. പയ്യന്നൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് സംവിധാനം പുനരാരംഭിക്കുന്നത്.
കഴിഞ്ഞമാസം 23 മുതൽ സ്റ്റേഷനുകളിലെ പാഴ്സൽ സംവിധാനം നിർത്തലാക്കിയിരുന്നു.
പയ്യന്നൂർ, ചെറുവത്തൂർ, കാഞ്ഞങ്ങാട്, കണ്ണപുരം, വടകര, മാഹി, കൊയിലാണ്ടി, കുറ്റിപ്പുറം, പട്ടാമ്പി, ആർക്കോണം സ്റ്റേഷനുകളിലെ പാഴ്സൽ സംവിധാനമാണ് നിർത്തലാക്കിയത്. ഈ തീരുമാനം പിൻവലിച്ചു കൊണ്ട് റെയിൽവേ ഉത്തരവിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക