കുറച്ചുകാലമേ സിനിമയിൽ നിന്നുട്ടുള്ളുവെങ്കിലും മലയാളികൾക്ക് മറക്കാനാകാത്ത ഒട്ടനവധി നായിക വേഷങ്ങൾ സമ്മാനിച്ച നടിയാണ് സംയുക്താവർമ്മ. “വീണ്ടും ചില വീട്ടുകാര്യങ്ങൾ” എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സംയുക്ത തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കി.
സിനിമാതാരം ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന സംയുക്ത ഇപ്പോൾ യോഗ പഠനവും പരിശീലിപ്പിക്കലും ഒക്കെയായി തിരക്കിലാണ്. അന്താരാഷ്ട്ര യോഗ ദിനത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “നമുക്ക് ശരീരഭാരം കൂട്ടാം, ശരീരഭാരം കുറയ്ക്കാം, ശരീരത്തിന്റെ തരം അറിഞ്ഞ്, കാലാവസ്ഥയ്ക്ക് അനുസരിച്ച് ശ്വാസോച്ഛ്വാസം മാറ്റാം. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ പവർ. എന്നാൽ ശാരീരിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്, അതിനപ്പുറം നിങ്ങണമെങ്കിൽ…. തുടരുക പഠനം, പര്യവേഷണം, പരീക്ഷണം,” ചിത്രത്തോടൊപ്പം സംയുക്ത കുറിച്ചു.
വളരെ കുറച്ചുകാലം മാത്രം സിനിമയിൽ നിന്ന് താരം പതിനഞ്ചോളം ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചത്. 2022 ബിജുമേനോനെ വിവാഹം കഴിച്ച് സിനിമ ജീവിതത്തോട് വിടപറഞ്ഞ് കുടുംബ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോവുകയാണ് താരം ഇപ്പോൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക