രാവിലെ ഒഴിഞ്ഞ വയറിൽ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ദോഷകരമാണ്. ഏതൊക്കെയാണ് ഭക്ഷണങ്ങളൊന്നും എന്തൊക്കെയാണ് ദോഷങ്ങൾ എന്നും നോക്കാം. സിട്രസ് ധാരാളമായി അടങ്ങിയ ഓറഞ്ച്, മുസംബി എന്നിങ്ങനെയുള്ള പഴങ്ങൾ ഒരു കാരണവശാലും രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ല. ഇവയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഫ്രാക്ടോസും ഫൈബറും വയറിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും. രാവിലെ വെറും വയറ്റിൽ എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് എരിവുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് കാരണമാകും.
രാവിലെ വെറും വയറ്റിൽ മധുരമുള്ള സാധനങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ അളവ് വർദ്ധിപ്പിച്ച് പാൻക്രിയാസിനെ പ്രശ്നത്തിൽ ആക്കും.സോഫ്റ്റ് ഡ്രിങ്കുകൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ദഹന ശക്തി കുറയുന്നതിനും വയറ്റിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിനും കാരണമാകും. ഫൈബർ ധാരാളമായി അടങ്ങിയ വേവിക്കാത്ത പച്ചക്കറികൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
രാവിലെ വെറും വയറ്റിൽ തണുപ്പുള്ള ഐസ്ക്രീം, ജ്യൂസുകൾ എന്നിവ കുടിക്കുന്നത് മ്യൂക്കോസൽ മെംബേറെൻ കേടു വരുത്തുന്നതിന് കാരണമാകും. മിക്കവാറും എല്ലാവരും രാവിലെ കുടിക്കുന്ന കാപ്പി വെറും വയറ്റിൽ കുടിക്കുന്നത് ചട്ടിലിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകും. ശരീരത്തിന് വളരെ നല്ലതായ വാഴപ്പഴം രാവിലെ വെറും വയറ്റിൽ കഴിക്കുന്നത്നല്ലതല്ല. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തത്തിന്റെ അളവ് വർദ്ധിപ്പിച്ച് ഹൃദ്രോഗത്തിന് കാരണമാകുന്നു. രാവിലെ വെറും വയറ്റിൽ തൈര് കഴിക്കുന്നത് നല്ല ബാക്ടീരിയകളെനശിപ്പിക്കുന്നതിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക