ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്ത് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍ യോഗാദിനാചരണ പരിപാടിയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നേതൃത്വം നല്കി.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രതിരോധമന്ത്രി കേരളത്തിലെത്തിയത്. രാജ്യം തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലാണു പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക