ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
മുണ്ടൂർ പുളിയംപുള്ളിയിൽ കാട്ടാന, ചക്ക എടുത്തുകൊണ്ടുപോകുകയും പട്ടിക്കൂട് തകർക്കുകയും ചെയ്തു
ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിന് സമീപത്താണ് ന്യുനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ജൂൺ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഔഷധങ്ങളുടെ റാണി….. അറിയാം തുളസിയിലയുടെ പത്ത് ആരോഗ്യ ഗുണങ്ങൾ
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ കേരളത്തിലും മഴ കനക്കുമെന്നുമാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക