ബംഗളൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബംഗളൂരുവിൽ കഴിഞ്ഞിരുന്ന മഅ്ദനി സുപ്രീം കോടതിയുടെ അനുമതിയോടെയാണ് കേരളത്തിലേക്ക് എത്തുന്നത്. പിതാവിനെ കാണാനെത്തുന്ന മഅ്ദനി 12 ദിവസം കേരളത്തിലുണ്ടാവും.
സുപ്രിംകോടതി നേരത്തെ മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ബി.ജെ.പി സർക്കാർ കടുത്ത വ്യവസ്ഥകൾ വെച്ചതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു.
കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് മഅ്ദനിയുടെ ജാമ്യവ്യസ്ഥയിൽ ഇളവ് ലഭിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇതിനായി ഇടപെടൽ നടത്തിയത്. പിതാവിനെ കാണാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മഅ്ദനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇന്ന് വൈകിട്ട് ബംഗ്ളൂരുവിൽ നിന്നുള്ള വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തുന്ന മഅദനിക്ക് വിമാനത്താവളത്തിൽ പി ഡി പി പ്രവർത്തകർ സ്വീകരണം ഒരുക്കും. കർണ്ണാടക പൊലീസിന്റെ കർശന സുരക്ഷയിലാണ് മഅദനി കേരളത്തിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക