തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഇന്നു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിശാല ജനസഭ ദേശീയ അധ്യക്ഷൻ ഉദ്ഘാടനം ചെയ്യും. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സംസ്ഥാനത്തെ ബിജെപിയുടെ പ്രചരണങ്ങൾക്ക് കൂടി ഔദ്യോഗികമായി തുടക്കമാകും.
രാവിലെ 9.30 നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി സ്മാരകം സന്ദർശിക്കും. സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കു ശേഷം രണ്ടിനു മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക