ബിജെപി രാജിവെച്ച മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കർണാടക നിയമനിർമാണ കൗൺസിലിൽ . 3 സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളും ഷെട്ടറും ഉൾപ്പടെയുള്ളവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
എംഎൽഎമാർക്ക് വോട്ടുള്ള തിരഞ്ഞെടുപ്പിൽ ബിജെപി, ജനതാദൾ എസ് പാർട്ടികൾ സ്ഥാനാർഥികളെ നിർത്തിയില്ല. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട ഷെട്ടർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക