താരസംഘടനയായ അമ്മയുടെ പൊതുയോഗത്തിൽ ഒരു അപൂർവ സംഗമം നടന്നിരിക്കുകയാണ്. മലയാളികൽ ഒരിക്കലും മറക്കാത്ത ‘രതിനിർവേദം’ എന്ന ചിത്രത്തേ രണ്ട് കാലഘട്ടത്തിലായി തിരശ്ശീലയിലെത്തിച്ച താരങ്ങളുടെ കൂടിച്ചേരലാണ് കൗതുകം സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളായ ജയഭാരതി, കൃഷ്ണചന്ദ്രൻ, ശ്വേത മേനോൻ, ശ്രീജിത്ത് വിജയ് എന്നിവരാണ് ഒരൊറ്റ ഫ്രെയിമിൽ എത്തിയത്.
1978 ലാണ് പദ്മരാജന്റെ തിരക്കഥയിൽ രതിനിർവേദം പുറത്തിറങ്ങിയത്. ഭരതനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കൗമാര പ്രായക്കാരനായ പപ്പുവും അവന്റെ രതിച്ചേച്ചിയും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് പറഞ്ഞ ചിത്രത്തിൽ പപ്പുവായി കൃഷ്ണചന്ദ്രനും രതിയായി ജയഭാരതിയുമാണ് അന്ന് വേഷമിട്ടത്.
രതിനിർവേദത്തിന്റെ റീമേക്ക് പുറത്തിറങ്ങുന്നത് 2011 ലാണ്. ചിത്രം സംവിധാനം ചെയ്തത് ടി കെ രാജീവ്കുമാർ ആയിരുന്നു. ചിത്രത്തിൽ പപ്പുവായി ശ്രീജിത്ത് വിജയ് എത്തിയപ്പോൾ രതിയായി വേഷമിട്ടത് ശ്വേത മേനോനാണ്.
കൃഷ്ണചന്ദ്രനാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘പഴയതും പുതിയതുമായ പതിപ്പുകൾ’ ഒറ്റ ഫ്രെയിമിൽ എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക