പാലക്കാട് നഗരസഭയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കൂട്ടുപാതയിലുളള മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ തീപിടുത്തമുണ്ടായത്.
പ്ലാന്റിൽ ഗോഡൗണിന് സമീപം സംസ്ക്കരണത്തിനായി തരം തിരിച്ച് മാറ്റി വെച്ച മാലിന്യങ്ങൾക്കാണ് തീപിടിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തെ തുടർന്ന് പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ സ്ഥലത്തെത്തി.
സാമൂഹ്യ വിരുദ്ധരാകാം സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എട്ടേക്കർ വിസ്തൃതിയാണ് മാലിന്യ സംസ്കരണ പ്ലാൻ്റിനുള്ളത്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക