ബോളിവുഡിൽ 31 വർഷം പൂർത്തിയാക്കുകയാണ് നടൻ ഷാരൂഖ് ഖാൻ. ഈ ദിവസം ആരാധകരുമായി ആഘോഷിക്കാൻ ആസ്ക് എസ് ആർ കെ സെഷൻ താരം സംഘടിപ്പിച്ചിരുന്നു. പതിവുപോലെ രസകരമായ ചില ഉത്തരങ്ങൾ പങ്കുവെക്കുകയും ചെയ്തു. ജനിക്കാൻ പോകുന്ന തന്റെ ഇരട്ട കുഞ്ഞുങ്ങൾക്ക് പഠാൻ, ജവാൻ എന്ന പേരുകൾ നൽകുമെന്ന് യുവതി പറഞ്ഞിരുന്നു. ഇതിന് ഷാരൂഖ് നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
“സർ ഇരട്ടകുഞ്ഞുങ്ങളെ കാത്തിരിക്കുകയാണ് ഞാൻ. എനിക്ക് ആശംസകൾ നേരുമെന്ന് വിശ്വസിക്കുന്നു. അവർക്ക് ഞാൻ പഠാൻ, ജവാൻ എന്ന് പേരുകൾ നൽകും,” അവർ കുറിച്ചു. “നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു പക്ഷെ കുട്ടികൾക്ക് കുറച്ച് കൂടി നല്ല പേരുകളിടുന്നതായിരിക്കും നല്ലത്,” ഷാരൂഖ് പറഞ്ഞു.
ആദ്യ ചിത്രത്തിലെ ഓർമകൾ പങ്കുവയ്ക്കാനായി ആവശ്യപ്പെട്ടപ്പോൾ, ദിവ്യാജിയ്ക്കും രജ്ജിയ്ക്കുമൊപ്പം പ്രവർത്തിക്കാനായത് ഏറെ സന്തോഷം എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക