കലാപം തുടരുന്ന മണിപ്പുരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും . നാളെയും മറ്റന്നാളു മാണ് രാഹുല്‍ മണിപ്പുര്‍ സന്ദര്‍ശിക്കുക.
സമാധാനം തിരികെ കൊണ്ടുവരാന്‍ സ്നേഹസ്പര്‍ശം ആവശ്യമാണെന്ന് രാഹുലിന്റെ സന്ദര്‍ശനത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചു.
ദുരിതാശ്വാസ ക്യാമ്പിലായവരെ രാഹുല്‍ സന്ദര്‍ശിക്കും. ഇംഫാലിലേയും ചുരാചന്ദ്പുരിലേയും പൗരസമൂഹ പ്രതിനിധികളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക