ഏറെ ആരാധകരുള്ള താരമാണ് മാളവിക മോഹനന്. രജനീകാന്ത്, വിജയ്, ധനുഷ് തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിച്ച താരം വിക്രം നായകനായ പാ രഞ്ജിത്ത് ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും സജീവമായ താരങ്ങളില്‍ ഒരാളാണ് മാളവിക. നാല് മില്യണിന് അടുത്ത് ഫോളോവേഴ്സും മാളവികയ്ക്കുണ്ട്.
ഇപ്പോൾ മാളവിക പങ്കുവച്ചൊരു പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. സുഹൃത്തിനൊപ്പമുള്ള മാളവിക ചിത്രങ്ങളാണ് ചര്‍ച്ചയാകുന്നത്. ബാത്ത് ടബ്ബില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സുഹൃത്ത് പുറമെ കാണപ്പെടുന്നതും അകത്ത് കാണപ്പെടുന്നതുമാണ് രസകരമായ രീതിയില്‍ മാളവിക അവതരിപ്പിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ആരാണ് മാളവികയുടെ കൂടെയുള്ളത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
സംവിധായകനും നടനും നിര്‍മ്മാതാവുമായ അഭിനവ് ആണ് മാളവികയുടെ കൂടെ ചിത്രങ്ങളിലുള്ളത്. ഇരുവരും വളരെ കാലത്തെ സുഹൃത്തുക്കളാണ്. അതേസമയം ഇതാണോ മാളവികയുടെ കാമുകന് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇരുവരും മുംബൈയില്‍ നിന്നുമുള്ള സൗഹൃദമാണ്. അഭിനവിന് ജന്മദിനാശംസകള് നേരുന്നതാണ് മാളവികയുടെ പോസ്റ്റ്.
എന്നാൽ സൗഹൃദത്തിന്റെ അര്‍ത്ഥങ്ങള്‍ എല്ലാം ആവാഹിച്ചെടുത്ത സുഹൃത്തെന്നാണ് അഭിനവിനെക്കുറിച്ച് മാളവിക പറയുന്നത്. നിങ്ങളുടെ ഏറ്റവും മോശമായ ദിവസങ്ങളില്‍ നിങ്ങളുടെ അരികില്‍ ഇരിക്കുന്ന, ഒരു നിമിഷത്തെ ഭാവമാറ്റത്തിലൂടെ നിങ്ങളുടെ മനസ്സ് വായിക്കാന്‍ കഴിയുന്ന ഒരാള്‍, നിങ്ങള്‍ കുഴപ്പത്തിലാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ക്കരികിലേക്ക് ഓടിയെത്തുന്ന ഒരാള്‍. നിങ്ങളെ ഏറ്റവും കൂടുതല്‍ ശല്യം ചെയ്യുന്ന ഒരാള്‍ എന്നു പറഞ്ഞാണ് മാളവിക പിറന്നാള്‍ ആശംസ നേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക