തമിഴിലും ബോളിവുഡിലും തിളങ്ങിയ ഏറെ ആരാധകരുള്ള താരമാണ് അസിൻ. നരേന്ദ്രൻ മകൻ ജയകാന്തൻ വക ആയിരുന്നു താരത്തിന്റെ ആദ്യത്തെ സിനിമ. കുഞ്ചാക്കോ ബോബൻ നായകനായ സിനിമയിലെ അസിന്റെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു. 2001ലായിരുന്നു സിനിമാപ്രേവശനം. മോഡലിങിൽ നിന്നും സിനിമയിലേക്ക് എത്തിയ അസിൻ പിന്നീട് തെലുങ്കിലാണ് സിനിമകൾ ചെയ്തത്.
എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സിനിമയിലൂടെയാണ് തമിഴിലേക്ക് എത്തിയത്. പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലും മുൻനിര നായികയായി മാറുകയുമായിരുന്നു താരം. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്നിരുന്ന അസിൻ 2016ലാണ് മൈക്രോമാക്സ്- റെവോൾട്ട് ബ്രാൻഡുകളുടെ മേധാവിയായ രാഹുൽ ശർമ്മയെ വിവാഹം ചെയ്തത്. വിവാഹശേഷം കുടുംബജീവിതത്തിനാണ് എല്ലാവരെയും പോലെ അസിനും പ്രാധാന്യം കൊടുത്തത്.
അതിനാൽ തന്നെ അഭിനയം, മോഡലിങ്, ബ്രാന്റിങ് എന്നിവയെല്ലാം അസിൻ അവസാനിപ്പിച്ചു. 2017ൽ അസിൻ-രാഹുൽ ശർമ്മ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു. അരിൻ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. വല്ലപ്പോഴും മകളുടെ വിശേഷങ്ങൾ പങ്കുവെക്കാൻ വേണ്ടി മാത്രമാണ് അസിൻ സോഷ്യൽമീഡിയ ഉപയോഗിക്കാറുള്ളത്.
ഇടയ്ക്ക് ഭർത്താവിനൊപ്പമുള്ള കപ്പിൾ ഫോട്ടോകളും താരം പങ്കുവെച്ചിരുന്നു. എന്നാലിപ്പോൾ അസിന്റെ ദാമ്പത്യ ജീവിതം സുഖകരമായി അല്ല മുന്നോട്ട് പോകുന്നതെന്നും താരം വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്നുമുള്ള റിപ്പോർട്ടുകളാണ് സിനിമാമേഖലയിൽ നിന്നും വരുന്നത്.
ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ അസിൻ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുമുണ്ട്. അസിന്റെയും മകളുടെയും ചിത്രങ്ങൾ മാത്രമാണ് സിംപ്ലി അസിൻ എന്ന സോഷ്യൽമീഡിയ പേജിലുള്ളത്. അസിൻ-രാഹുൽ ശർമ ദമ്പതികളുടെ ദാമ്പത്യജീവിതം ഏഴ് വർഷം പൂർത്തിയാക്കി. ഭർത്താവിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തതിന് പിന്നിലെ കാരണം ആരാധകർ താരത്തോട് കമന്റിലൂടെ ചോദിച്ചുവെങ്കിലും നടി പ്രതികരിച്ചിട്ടില്ല. മുമ്പ് വിവാഹ ചിത്രങ്ങൾ അടക്കം അസിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
രാഹുൽ ശർമ്മയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അത് മനസിലാക്കിയാണ് അസിൻ വിവാഹമോചനം നേടാൻ തീരുമാനിച്ചതെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ കുട്ടിയുമായി മാതാപിതാക്കളോടൊപ്പം തനിച്ചാണ് അസിൻ താമസിക്കുന്നതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക