പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്.
അമൽ, ഉണ്ണികൃഷ്ണൻ, ഗിരിജ വിജയൻ, ജലജ എന്നിവരെയാണ് തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. പേപ്പട്ടിയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക