പച്ചമുളക് വിലവർധനയിൽ എരിഞ്ഞു മലയാളികൾ. കിലോഗ്രാമിന് 120 മുതൽ 180 രൂപ വരെയാണ് പലയിടത്തും വില. കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപ്പാദിപ്പിക്കുന്ന മേഖലകളിൽ ഒന്നായ പാലക്കാട് ചിറ്റൂർ താലൂക്കിൽ പച്ചമുളക് ഈ സമയത്ത് വിളവെടുക്കാനില്ല.
ഇനി മുതൽ രക്ഷിതാക്കളും സമൂഹമാധ്യമങ്ങളിൽ ഇടപെടും, ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സംവിധാനങ്ങൾ
ആന്ധ്രയിലും കർണാടകയിലും കനത്ത മഴയിൽ ഏക്കർ കണക്കിന് പച്ചമുളക് കൃഷിയാണ് നശിച്ചു പോയത്. തമിഴ്നാട്ടിൽ നിന്നുള്ള പച്ചമുളക് ഈ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി. എന്നാൽ ഇതിനിടെ വരൾച്ചയിൽ തമിഴ്നാട്ടിലും ഉൽപാദനം വല്ലാതെ കുറഞ്ഞു. ബക്രീദ് ആയതോടെ ഉത്തരേന്ത്യൻ വിപണിയിൽ പച്ചമുളക് വലിയ ഡിമാൻഡായി.
ഇതോടെ അവശേഷിക്കുന്ന പച്ചമുളക് കൂടുതൽ വിലയിൽ ലഭിക്കുന്ന ഉത്തരേന്ത്യൻ വിപണിയിലേക്ക് പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക