സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയ തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍. രവി അപൂര്‍വ നടപടി മണിക്കൂറുകൾക്കകം ഉത്തരവ് മരവിപ്പിച്ചു .
ഉത്തരവ് മരവിപ്പിച്ചതായി രാത്രി വൈകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഗവർണർ അറിയിച്ചു. അറ്റോർണി ജനറലിന്റെ നിയമോപദേശം ഗവർണർ തേടിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്അ റസ്റ്റിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ഗവര്‍ണര്‍ അഭിപ്രായം ആരാഞ്ഞിരുന്നില്ല.
ഇത് ഗവര്‍ണറും ഡിഎംകെ സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍.മന്ത്രിയെ നീക്കം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും നടപടിയെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി സ്റ്റാലിന് പ്രതികരിച്ചു.എന്നാൽ, പുറത്താക്കിയ ഉത്തരവ് മരവിപ്പിക്കുന്നതായി രാത്രി വൈകി ഗവർണർ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക