സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിയും പൊലീസ് മേധാവി ഡിജിപി അനിൽ കാന്തും ഇന്നു വിരമിക്കും. സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് ഇന്നു വൈകിട്ടു നാലിനു ദർബാർ ഹാളിൽ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. തുടർന്നു ഡോ.വി.വേണു ചീഫ് സെക്രട്ടറി ആയി ചുമതല ഏൽക്കും. അനിൽ കാന്തിനു സേന നൽകുന്ന വിടവാങ്ങൽ പരേഡ് രാവിലെ 7.45നു പേരൂർക്കട എസ്എപി ഗ്രൗണ്ടിലും ഔദ്യോഗിക യാത്രയയപ്പ് ഉച്ചയ്ക്കു 12നു പൊലീസ് ആസ്ഥാനത്തും നടത്തും.
വൈകിട്ട് അഞ്ചിനു പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചശേഷം പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് അധികാരം കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക