മലയാളി പ്രേക്ഷകർക്കും ഇഷ്ടപ്പെട്ട നടിയാണ് വിദ്യബാലൻ . മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾക്കൊപ്പം വിദ്യ അഭിനയിച്ചിട്ടുമുണ്ട്. ‘നീയത്’ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത് നടി .
ഒരു പന്തയത്തിന്റെ ഭാഗമായാണ് ഹോട്ടലിൽ പോയി ഭിക്ഷ യാചിച്ചതെന്ന് വിദ്യാ ബാലൻ പറയുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജിം ജാം ബിസ്കറ്റിന് വേണ്ടിയുള്ള ബെറ്റിന്റെ ഭാഗമായതെന്നും വിദ്യ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
ഇന്ത്യൻ മ്യൂസിക് ഗ്രൂപ് എന്ന ഒരു സംഗീത ഗ്രൂപ്പിന്റെ പരിപാടികളുടെ ഭാഗമായിരുന്നപ്പോഴാണ് വിദ്യയ്ക്ക് മുന്നിൽ ഈ ബെറ്റ് വരുന്നത്. ഒബ്റോയ്-ദ പാംസിലെ കോഫി ഷോപ്പിൽ പോയി ഭക്ഷണം യാചിച്ച് വാതിലിൽ മുട്ടാനാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ തുടർച്ചയായി മുട്ടി, ഞാനൊരു നടിയാണെന്നു അവർക്കറിയില്ലാരുന്നു.
എനിക്ക് വിശക്കുന്നു, ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല, ഭക്ഷണം തരണമെന്ന് യാചിച്ച് ഞാൻ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. എന്നാൽ അവർ എനിക്ക് നേരെ മുഖം തിരിക്കുകയായിരുന്നു ചെയ്തത്. ഞാൻ ചെയ്യുന്നത് കണ്ട് അവസാനം കൂട്ടുകാർ വന്ന് എന്നെ തിരിച്ചുകൂട്ടികൊണ്ടുപോയതായും വിദ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക