കാസര്‍കോട്: കനത്ത മഴയില്‍ മരം വീണ് ആറാം ക്ലാസുകാരി മരിച്ചു. കാസര്‍കോട് അംഗഡിമൊഗര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ ആണ് മരിച്ചത്. ബി എം യൂസഫ്- ഫാത്തിമ സൈന ദമ്പതികളുടെ മകളാണ്.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സ്കൂളിന് സമീപത്തെ മരം കടപുഴകി വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക