മോഹന്‍ലാലിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ’ വരുന്നു. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്നതാണ് ചിത്രം. ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും ചിത്രം സമ്മാനിക്കുന്നത്.
2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.
ആരാധകരെ പ്രതീക്ഷയിലാക്കുന്ന നിരവധി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി റിലീസിന് തയാറെടുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിക്കുള്ള മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കന്നഡ സംവിധായകനായ നന്ദ കിഷാറിന്റെ ഒൻപതാമത്തെ ചിത്രമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക