പപ്പടം ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രഭാത ഭക്ഷണത്തോടൊപ്പവും ഉച്ചഭക്ഷണത്തോടൊപ്പവും എല്ലാവരും പപ്പടം കഴിക്കാറുമുണ്ട്. വിവിധതരം മാവുകൾ ഉപയോഗിച്ചും കൃത്രിമ രുചികളും ചേർത്താണ് പപ്പടങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ ഇതിൽ ചേർക്കുന്ന കൃത്രിമ രുചികളും നിറങ്ങളും ശരീരത്തിന് വളരെ ദോഷകരമാണ്. പപ്പടത്തിൽ കേടാകാതെ ഇരിക്കുന്നതിനായി ഉപയോഗിക്കുന്ന അപ്പക്കാരം ശരീരത്തിന് ദോഷകരമാണ്. അതുപോലെ പപ്പടത്തിലടങ്ങിയ ഉയർന്ന ഉപ്പിന്റെ അംശം ശരീരത്തിന് പലവിധ ദോഷങ്ങളും ഉണ്ടാക്കും. ഇത് രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും വരെ കാരണമാകും.
പപ്പടത്തിലുള്ള ഉയർന്ന ഉപ്പിന്റെ അംശം ഉയർന്ന ബിപിക്ക് കാരണമാകുന്നു. ഇത് സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. എണ്ണയിൽ വറുത്തെടുക്കുന്ന പപ്പടം കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും മറ്റ് ഹൃദയരോഗങ്ങൾക്കും കാരണമായിത്തീരുന്നു. എണ്ണയിൽ വറുത്തെടുക്കുന്ന പപ്പടത്തിൽ ഉണ്ടാകാനിടയുള്ള ആൽക്കലൈൻ അർബുദത്തിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പപ്പടങ്ങൾ ഉണ്ടാക്കുമ്പോൾ ഉരുട്ടിയശേഷം തുറസായ സ്ഥലത്ത് വെയിലിൽ ഉണക്കിഎടുക്കുന്നുണ്ട്, അതുകൊണ്ടുതന്നെ പപ്പടം ധാരാളം വായു മലിനീകരണത്തിനും വിധേയമാകുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക