രൺവീർ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ‘റോക്കി ഔർ റാണി കി പ്രേം കഹാനി’യുടെ ട്രെയിലർ പുറത്തിറങ്ങി. കരൺ ജോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി എന്റർടെയിനറായിരിക്കും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ധർമേന്ദ്ര, ജയ ബച്ചൻ, ശബാന അസ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഹിരൂ യഷ് ജോഹർ, കരൺ ജോഹർ, അപൂർവ്വ മേഹ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രിതമാണ് സംഗീതം. 2023 ജൂലായ് 28-ന് ചിത്രം തിയേറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക