കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ചാവേർ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മണൽ പരപ്പിൽ ഗംഭീര രൂപകല്പന തീർത്ത് ഡാവിഞ്ചി സുരേഷ്. 30 അടി നീളത്തിലും 20 അടി വീതിയിലും 10 ഉയരത്തിലുമാണ് ഡാവിഞ്ചി സുരേഷ് സിനിമയുടെ ശില്പം തീർത്തിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ ശില്പം നേരിട്ട് കാണാൻ എത്തിയിരുന്നു. മുനമ്പം ബീച്ചിലാണ് മണലിൽ ഡാവിഞ്ചി സുരേഷ് ശില്പം തീർത്തിരിക്കുന്നത്.
കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാവേർ’. വളരെയധികം ആകാംക്ഷയും ദുരൂഹതകളും നിറച്ചെത്തിയ ടൈറ്റിൽ പോസ്റ്ററുകൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബനെ കൂടാതെ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ നായക തുല്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അശോകൻ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്. മുടി പറ്റെ വെട്ടി കട്ട താടിയുമായി തീപാറുന്ന നോട്ടം സമ്മാനിക്കുന്ന ലുക്കിലുള്ള ചാക്കോച്ചന്റെ വാണ്ടഡ് നോട്ടീസ് സിനിമയുടെ പ്രമോഷനായി കേരളമാകെ വിതരണം ചെയ്തിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക