മഴ കനക്കുന്ന സാഹചര്യത്തിൽ റോഡ് അപകട സാധ്യതകൾ കൂടുതലാണ് എന്നതിനാൽ തന്നെ പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. എന്തെല്ലാമാണെന്നല്ലേ.
മഴക്കാലത്ത് ചൂടു ചായയ്ക്കൊപ്പം കഴിക്കാൻ ഒരു അടിപൊളി സ്നാക്സ് ഇതാ
• മഴക്കാലങ്ങളിൽ റോഡിലെ വെള്ളക്കെട്ടിൽ ഹൈഡ്രോ എഫക്ട് മൂലം വാഹനങ്ങൾ തെന്നി പോകാൻ സാധ്യതയുള്ളതിനാൽ വേഗത കുറച്ചും ശ്രദ്ധയോടുകൂടിയും വാഹനങ്ങൾ ഓടിക്കേണ്ടതാണ്
• അപകടങ്ങൾ കുറയ്ക്കുന്നതിനായി വാഹനത്തിന്റെ ക്ലച്ച്, ബ്രേക്ക്, സ്റ്റിയറിംഗ് തുടങ്ങിയ മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ സിസ്റ്റം പരിശോധിച്ച് അവയുടെ പ്രവർത്തനം നല്ല രീതിയിലാണെന്ന് ഉറപ്പുവരുത്തണം.
ചർമ്മ പ്രശ്നങ്ങൾ മഴക്കാലത്ത് നിങ്ങളെ അലട്ടുന്നുണ്ടോ; ഇതാ ചില പരിഹാരമാർഗ്ഗങ്ങൾ
• തേഞ്ഞുപോയ ടയറുകൾ വെച്ചുള്ള ഡ്രൈവിംഗ് പാടില്ല.
• വാഹനത്തിന്റെ ഒരു ടയർ വെള്ളത്തിലും മറ്റൊരു ടയർ ഗ്രിപ്പുള്ള പ്രതലത്തിലുമായി വാഹനം ഓടിക്കുമ്പോൾ വാഹനത്തിന്റെ വേഗത കുറയ്ക്കണം.
• ഹെഡ് ലൈറ്റുകൾ മങ്ങിയതാണെങ്കിൽ മഴക്കാലങ്ങളിൽ അത് മാറ്റേണ്ടതാണ്.
• ബസ്സ്, കാർ പോലുള്ള വാഹനങ്ങളിൽ വൈപ്പിങ് സിസ്റ്റം 100 ശതമാനം ഉറപ്പുവരുത്തണം. കേടായ വൈപ്പറുകൾ മാറ്റുകയും വൈപ്പറിന്റെ പ്രവർത്തനം ഉറപ്പുവരുത്തുകയും ചെയ്യണം.
മഴക്കാലമല്ലേ ഈ ഭക്ഷണസാധനങ്ങൾ ഒഴിവാക്കാം
• രാത്രികാലങ്ങളിൽ ബ്രേക്കിംഗ് ലൈറ്റുകൾ, മറ്റു ലൈറ്റുകൾ എന്നിവയുടെ പ്രവർത്തനം നല്ല രീതിയിലാണെന്ന് ഉറപ്പുവരുത്തണം.
• സാധാരണ വാഹനങ്ങൾ ഓടിക്കുമ്പോൾ കിട്ടുന്ന ബ്രേക്ക് എഫിഷ്യൻസി മഴക്കാലങ്ങളിൽ ലഭിക്കാത്തതിനാൽ വേഗതയിൽ വാഹനങ്ങൾ ഓടിക്കുന്നത് അപകടങ്ങൾ വിളിച്ചുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക