ത്രെഡ്സ് അവതരിപ്പിച്ചതിന് പിന്നാലെ ട്വിറ്ററില്‍ ട്വീറ്റുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത്. 11 വര്‍ഷത്തിന് ശേഷമാണ് സക്കര്‍ബര്‍ഗ് ട്വിറ്ററില്‍ തിരിച്ചെത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. രണ്ടു സ്പൈഡര്മാന്മാര് പരസ്പരം കൈ ചൂണ്ടി നില്ക്കുന്ന ചിത്രമാണ് സക്കര്‍ബര്‍ഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം ചിത്രത്തിന് ക്യാപ്ഷന്‍ ഒന്നും തന്നെ അദ്ദേഹം നല്‍കിയിട്ടില്ല. എന്നാൽ ത്രെഡ്സ് ട്വിറ്ററിന് സനമാനമായ ഫീച്ചറുകാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് തന്നെയാണ് സക്കര്‍ബര്‍ഗ് ട്വീറ്റിലൂടെ ഉദ്ദേശിക്കുന്നതും. 2012ലാണ് സക്കര്‍ബര്‍ഗ് അവസാനമായി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. ട്വിറ്ററിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ ത്രെഡ്സ് അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം ത്രെഡ്സ് എത്തി ആദ്യ രണ്ടു മണിക്കൂറില്‍ 20 ലക്ഷലവും നാലു മണിക്കൂറില്‍ 50 ലക്ഷവും ഉപയോക്താക്കളാണ് സൈന്‍ അപ്പ് ചെയ്തിരിക്കുന്നത്. ത്രെഡ്സ് ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക