രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതയായ നളിനി ഭർത്താവിനെ ഡിറ്റൻഷൻ കേന്ദ്രത്തിൽനിന്ന് വിട്ടയക്കണമെന്നാവശ്യപ്പെടുന്ന ഹർജിയുമായി മദ്രാസ് ഹൈക്കോടതിൽ.
ജയിൽ മോചിതനായെങ്കിലും തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരൻമാർക്കായുള്ള ഡിറ്റൻഷൻ സെന്ററിൽ കഴിയുകയാണ് നളിനിയുടെ ഭർത്താവായ മുരുകൻ എന്ന ശ്രീഹരൻ. ശ്രീഹരനെ തന്നോടൊപ്പം ജീവിക്കാൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നളിനി സമർപ്പിച്ച ഹർജി സ്വീകരിച്ച ജസ്റ്റിസ് എൻ ശേഷസായി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.
ആറാഴ്ച കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കും. ശ്രീലങ്കൻ പൗരനായ മുരുക നെയും നളിനിയെയും സുപ്രീം കോടതിയുടെ ഉത്തരവു പ്രകാ രം 2022 നവംബർ 11നാണ് ജീവപര്യന്തം തടവിൽ നിന്ന് മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക