സിനിമ സെറ്റുകളിൽ സഹായികളായി വരുന്നവർക്ക് പോലീസ് ക്ലിയറൻസ് ചെയ്യണമെന്ന നിർദ്ദേശത്തെ താര സംഘടനയായ അമ്മ
സ്വാഗതം ചെയ്തു. സിനിമാ ബന്ധപ്പെട്ട ലഹരി ആരോപണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഈ നടപടി. ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ നൽകിയ കത്തിനെ സിനിമാ നിർമ്മാതാക്കളുടെ സംഘടനയും സ്വാഗതം ചെയ്തു.
അഞ്ചുവർഷമായി ഫെഫ്ക്കയിലെ സംഘടനകൾ ഇത് പിന്തുടർന്ന് വരുന്നുണ്ടെന്നും പോലീസിന്റെ നിർദേശത്തെ സ്വാഗതം ചെയ്യുന്നു എന്നും ജനറൽ സെക്രട്ടറിയായ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. പുതിയ അംഗത്വം എടുക്കുമ്പോഴും അംഗത്വം പുതുക്കുമ്പോഴും ഒക്കെ പോലീസ് ക്ലിയറൻസ് വേണമെന്നത് തങ്ങൾ പാലിക്കുന്നുണ്ട്. എല്ലാ സംഘടനകളും ഇത് ഒരുമിച്ച് നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിൽമേഖല സുരക്ഷിതമാക്കുന്നത് നല്ല കാര്യമാണെന്നായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക