കൊളസ്ട്രോള്‍, ബിപി, പ്രമേഹം എന്നിവയെല്ലാം ജീവിതശൈലീ, പാരമ്പര്യ രോഗങ്ങള്‍ കൂടിയാണ്. ഭക്ഷണവും മുഖ്യ വില്ലനാകുന്നു. കൊളസ്ട്രോള്‍ തന്നെ നല്ലതും മോശവുമുണ്ട്. മോശം കൊളസ്ട്രോള്‍ ഹൃദയാഘാതം പോലെ പെട്ടെന്ന് മരണത്തിലേയ്ക്ക് തള്ളി വിടുന്ന പ്രശ്നമാണ്. നല്ല കൊളസ്ട്രോള്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ ശരീരത്തിന്റെ ആരോഗ്യത്തിന് പ്രധാനവും.
തെറ്റായ ഭക്ഷണശീലം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകും. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നാം പൊതുവേ മരുന്നുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇതല്ലാതെ ചില നാടന്‍ വൈദ്യങ്ങളും ഇതിനായി ഉണ്ട്. ഇതില്‍ ഒന്നാണ് വെളുത്തുള്ളി.
ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവമുള്ളതിനാൽ ഇതിന് ഔഷധ ഗുണങ്ങളുമുണ്ട്. അല്ലിസിൻ എന്ന സംയുക്തമാണ് വെളുത്തുള്ളിക്ക് ഇത്രയധികം ഗുണങ്ങൾ നൽകുന്നത്. ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് ഇത്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വെളുത്തുള്ളിയിൽ ധാരാളമായി കാണപ്പെടുന്നുണ്ട്.
പ്രതിദിനം ഒരു അല്ലി വെളുത്തുള്ളി അല്ലെങ്കിൽ 3-6 ഗ്രാം വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് 10% കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. പച്ച വെളുത്തുള്ളി വെറും വയറ്റിൽ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന സംയുക്തമാണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തം കട്ടിയാക്കുന്നത് തടയുന്നതിനും സഹായിക്കുന്നത്. ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം വെളുത്തുള്ളി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുമുള്ള ഏറ്റവും മികച്ച മാർഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക