സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനകാലമാണ് ഗർഭാവസ്ഥ. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങൾ സംഭവിക്കുന്ന സമയം കൂടിയാണിത്. ഈ സമയം സംസ്കരിച്ച ഭക്ഷണ സാധനങ്ങളുടെ ഉപയോഗം ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളർച്ചയെ ബാധിച്ചേക്കാമെന്ന് പഠനം.
സംസ്കരിച്ച ഭക്ഷണം അമ്മമാർ കഴിക്കുമ്പോൾ കുട്ടിയുടെ തലയുടെ ചുറ്റളവും തുട യെല്ലിന്റെ നീളവും കൂടുതലാകുന്നുവെന്നാണ് കണ്ടെത്തൽ. ബ്രിട്ടിഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ശരാശരി 27 വയസ്സ് പ്രായം വരുന്ന ബ്രസീലിലെ 417 അമ്മമാരിലാണ് ഗവേഷണം നടത്തിയത്. ഗർഭാവസ്ഥയിലെ ഇവരുടെ ഭക്ഷണ രീതിയും കുട്ടികളിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമായിരുന്നു ഗവേഷണം. മൊത്തം സാമ്പിളിൽ ഏകദേശം പകുതിയോളം പേരും ആദ്യമായി ഗർഭിണികളായാവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക