മഴക്കാല രോഗങ്ങളായ ചുമ, കഫക്കെട്ട്, ജലദോഷം എന്നിവ എല്ലാവരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. പ്രതിരോധശേഷി കുറവുള്ളവരിൽ വളരെ എളുപ്പത്തിൽ ഇത്തരം രോഗങ്ങൾ പിടിപെടാറുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു പൊടികൈ പരീക്ഷിച്ചാലോ.
ഒരു ചായയാണ്ഇതിനായി തയ്യാറാക്കുന്നത്. ഇഞ്ചി, ഇരട്ടിമധുരം എന്നിവയെല്ലാം ചേർത്ത് തയ്യാറാക്കുന്ന ചായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മഴക്കാല രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനും സഹായിക്കും. ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എല്ലാം പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന മരുന്നാണ് ഇരട്ടിമധുരം. മഴക്കാലത്തെ അണുബാധകൾക്ക് കാരണമാകുന്ന രോഗാണുക്കളെ ചെറുക്കാനും അണുബാധകൾ ബാധിക്കപ്പെട്ടാൽ ആശ്വാസം നൽകുന്നതിനും ഇഞ്ചിയും ഇരട്ടിമധുരവും നമ്മെ സഹായിക്കും.
തൊണ്ടവേദനക്ക് ആശ്വാസം നൽകുന്ന നല്ലൊരു മരുന്ന് കൂടിയാണ് ഇഞ്ചിയും ഇരട്ടിമധുരവും ചേർത്ത് ഉണ്ടാക്കുന്ന ചായ. ഇതിനായി ആദ്യം ചായ തിളപ്പിക്കാനായി വെള്ളം വെക്കാം. വെള്ളം നല്ലതുപോലെ തിളച്ച കഴിയുമ്പോൾ ഇതിലേക്ക് ചായപ്പൊടി ചേർത്തു കൊടുക്കാം. ചായപ്പൊടിക്കൊപ്പം ഇതിലേക്ക് ഇരട്ടിമധുരം, ഇഞ്ചി എന്നിവ ചേർത്തു കൊടുക്കാം. മധുരത്തിന് ആവശ്യമായ പഞ്ചസാരയോ അല്ലെങ്കിൽ തേനോ ഉപയോഗിക്കാം. രണ്ടു മൂന്നു മിനിറ്റ് നേരം ഇത് നല്ലതുപോലെ തിളപ്പിക്കണം. തിളച്ചു കഴിഞ്ഞതിനുശേഷം ഇത് വാങ്ങി അരിച്ചെടുക്കാം. ചെറിയ ചൂടോടെ ഇത് കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക