മൂന്നാം തവണയും ഇ ഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഡയറക്ടറുടെ കാലാവധി നീട്ടിയ കേന്ദ്രസർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി. പുതിയ ഇടി ഡയറക്ടറെ 15 ദിവസത്തിനകം നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടർ ആയ സഞ്ജയ് കുമാർ മിശ്രയ്ക്ക് ജൂലൈ 31 വരെ തൽസ്ഥാനത്ത് തുടരാം എന്നും കോടതി വ്യക്തമാക്കി. രണ്ടുവർഷത്തേക്കാണ് 2018 നവംബറിൽ മിശ്രയെ ഇ ഡി ഡയറക്ടർ ആയി നിയോഗിച്ചത്.
2021 സെപ്റ്റംബറിൽ ഇനി കാലാവധി നീട്ടാൻ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നവംബറിൽ വന്ന കേന്ദ്ര വിജിലൻസ് കമ്മീഷൻ നിയമത്തിൽ അഞ്ചുവർഷം വരെ കാലാവധി നീട്ടാം എന്നുള്ള ഓർഡിനൻസ് കൊണ്ടുവന്നു. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യുറി കെ. വി വിശ്വനാഥൻ ഈ നിയമ ഭേദഗതി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. വിജിലൻസ് കമ്മീഷൻ നിയമത്തിലും ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലും വരുത്തിയ ഭേദഗതികൾ സുപ്രീംകോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക