പാലക്കാട്: വീടിന്റെ ചുമരിടിഞ്ഞ് യുവാക്കള്‍ മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വെള്ളപ്പന സ്വദേശി സി വിനു(36) വേര്‍കോലി സ്വദേശി എന്‍ വിനില്‍(32) എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഉച്ചക്ക് മൂന്നരയോടെയാണ് അപകടം.
പഴയ വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് രണ്ടുപേരുടെയും മേലേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക