ഔദ്യോഗിക വസതി നഷ്ടമായ രാഹുൽ ഗാന്ധി ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് താമസിച്ചിരുന്ന വീട്ടിലേക്കു മാറാൻ സാധ്യത . ഇക്കാര്യം സജീവ പരിഗണനയിലാണെന്നും രാഹുലിന്റെ സുരക്ഷാകാര്യങ്ങൾ കൂടി പരിശോധിച്ച ശേഷമാവും അന്തിമ തീരുമാനമെടുക്കുകയെന്നും കോൺഗ്രസ് വക്താക്കൾ പറഞ്ഞു.
തെക്കൻ ഡൽഹിയിലെ നിസാമുദീൻ ഈസ്റ്റിലാണ് ഷീലയുടെ സ്വകാര്യ വസതി. 1991 – 98 ലും 2015 മുതൽ മരണം വരെയും അവർ താമസിച്ചിരുന്നത് ഇവിടെയാണ്.
ഷീലയുടെ മകനും കോൺഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത് അടുത്തിടെ സമീപമുള്ള മറ്റൊരു വീട്ടിലേക്കു മാറിയതോടെയാണ് ഇവിടെ രാഹുൽ താമസത്തിനെത്തുന്നുവെന്ന സൂചന ഉയർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക