മഴക്കാലത്ത് നല്ല ചൂടോടെ കഴിക്കാൻ നമുക്ക് ഒരു ബിരിയാണി ട്രൈ ചെയ്യാം. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ബിരിയാണി കുക്കറിലാണ് നമ്മൾ ഉണ്ടാക്കുന്നത്.ഇതിനായി ആദ്യം വേണ്ടത് നമ്മൾ ബിരിയാണി വെക്കാൻ എടുക്കുന്ന അരി 30 മിനിറ്റ് നേരം കുതിർത്തു വയ്ക്കുക. അതിനുശേഷം ഇത് ഊറ്റി മാറ്റിവയ്ക്കണം. ഇനി നമുക്ക് ബിരിയാണി ഉണ്ടാക്കാൻ തുടങ്ങാം. കുക്കറിൽ എണ്ണയും നെയ്യും ഒഴിച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഇട്ട് വറുത്ത് മാറ്റിവയ്ക്കാം.
പിന്നീട് ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ഇട്ടുകൊടുത്ത ചെറിയ തീയിൽ ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ വഴറ്റിയെടുക്കാം. എടാ ഇതിലേക്ക് ചതച്ചുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. നല്ലതുപോലെ വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് തക്കാളി ചേർത്തു കൊടുക്കാം. തക്കാളി നല്ലതുപോലെ വെന്തതിനുശേഷം ഇതിലേക്ക് എരുവിന് ആവശ്യമായ ചുവന്ന മുളകുപൊടിചേർത്തു കൊടുക്കാം.
പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ജീരകപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. ഇത് നല്ലതുപോലെ പച്ചമണം മാറിക്കഴിഞ്ഞതിനുശേഷം ഇതിലേക്ക് മല്ലിയിലയും പുതിനയിലയും ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇനി ഇതിലേക്ക് അര കപ്പ് കട്ടിയുള്ള തൈര് ചേർത്ത് കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി നമ്മൾ എടുത്തു വച്ചിരിക്കുന്ന അരക്കിലോ ചിക്കൻ കഷ്ണങ്ങൾ ഇട്ട് മസാല ചിക്കനിൽ പിടിക്കുന്നത് വരെ 10 മിനിറ്റ് നേരം നല്ലതുപോലെ വഴറ്റി എടുക്കുക. പിന്നീട് ഇതിലേക്കു നമ്മൾ കുതിർത്തുവെച്ച അരി കൂടി ചേർത്ത് നല്ലതുപോലെ യോജിപ്പിക്കണം.
രണ്ട് കപ്പ് അരിക്ക് മൂന്ന് കപ്പ് വെള്ളം എന്ന കണക്കിൽ ഒഴിച്ച് കുറച്ച് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കുക. ഇത് നല്ലതുപോലെ വെട്ടി തിളച്ചതിനു ശേഷം തീ കുറച്ചു വയ്ക്കണം. പിന്നീട് മൂടിവെച്ച് ഒരു വിസിൽ വരുന്നതു വേവിക്കണം. അതിനുശേഷം സിമ്മിൽ ഇട്ട് 15 മിനിറ്റ് വേവിക്കാം. ആവി തനിയെ പോയതിനുശേഷം തുറന്ന് നമ്മൾ വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് അലങ്കരിക്കാം. കുറച്ച് മല്ലിയില കൂടി വിതറി കൊടുത്താൽ കുക്കർ ബിരിയാണി റെഡിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക